തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് അപകടം: എട്ട് പേര്‍ മരിച്ചു
തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു. ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ദേശിയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 11.42 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂചനാ…
‘അനുഭവവും അറിവും ചേരുമ്പോഴാണ് ഒരു അധ്യാപകനുണ്ടാകുന്നത്’; ഇന്ന് അധ്യാപകദിനം
ഇന്ന് അധ്യാപകദിനം. വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് നിസ്തുലമാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനും തത്വചിന്തകനുമായിരുന്ന ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. 1962-ല്‍ ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയായി ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ നിയമിതനായപ്പോള്‍ ശിഷ്യഗണത്തില്‍പ്പെട്ട ചിലര്‍ അദ്ദേഹത്തെ കാണാനെത്തി. ഡോക്ടര്‍ രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു പ്രത്യേക ദിവസമായി ആഘോഷിക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അധ്യാപകനായ തന്റെ ജന്മദിനം തന്റെ പേരില്‍ ആഘോഷിക്കരുതെന്നും അധ്യാപകദിനമായി ആഘോഷിക്കാനുമായിരുന്നു ഡോക്ടര്‍…
വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം
ഏഴ് മാസത്തെ ഇടവേളയ്ക്കും കഴിഞ്ഞ രണ്ട് ദൗത്യങ്ങളിലുണ്ടായ സാങ്കേതിക തിരിച്ചടികള്‍ക്കും ശേഷം ഐ.എസ്.ആര്‍.ഒ. വിജയവഴിയില്‍ തിരിച്ചെത്തി. ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം. ജി.എസ്.എല്‍.വി. എഫ്-17 റോക്കറ്റിലായിരുന്നു വിക്ഷേപണം. ജിയോ സിങ്ക്രണൈസ് ഭ്രമണപഥത്തില്‍ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ജി സാറ്റ് വണ്‍ എ അഥവാ EOS 05. കഴിഞ്ഞ രണ്ട് ദൗത്യങ്ങളില്‍ സംഭവിച്ച സാങ്കേതിക തിരിച്ചടികള്‍ ഐ.എസ്.ആര്‍.ഓ.യ്ക്ക് ഉണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. നീണ്ട ഏഴ് മാസത്തെ കൃത്യമായ…
മനസില്‍ എന്നെന്നും കളിയാടട്ടേ ഉണ്ണിക്കണ്ണന്‍; ഇന്ന് ശ്രീകൃഷ്ണജയന്തി
ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്‍മാരുമെത്തും. സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉണര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓര്‍മകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഭക്ത മനസുകളില്‍ നിറയുക. ദ്വാപര യുഗത്തില്‍ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നാണ് വിശ്വാസം. കേരളത്തില്‍ ശ്രീകൃഷ്ണജയന്തിയെന്നാണ് പേരെങ്കില്‍ മറ്റിടങ്ങളില്‍ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നെല്ലാം അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. വിപുലമായ പിറന്നാള്‍ സദ്യയും…
ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്തിമ റിപ്പോര്‍ട്ട് ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കും; അന്വേഷണ പുരോഗതിയില്‍ കോടതിക്ക് തൃപ്തി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്‌ഐടി. അന്വേഷണ പുരോഗതിയും ഹൈകോടതി ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. എസ്‌ഐടി തലവന്‍ എസ് പി എസ് ശശിധരന്‍ നേരിട്ട് ഹാജരായാണ് അന്വേഷണം പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചു. കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂര്‍ത്തിയായി. ദ്വാരപാലക ശില്‍പ കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. ശാസ്ത്രിയ പരിശോധന ഫലം കൂടി ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട്…
ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ട്രംപ് ഭരണകൂടം; ഉത്തരവ് തടഞ്ഞ് ഫെഡറല്‍ കോടതി
വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞു. ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകവേയാണ് കോടതിയുടെ ഇടപെടല്‍. കുട്ടികളുടെ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പൗരത്വ രേഖയോ കുടിയേറ്റ നിലയോ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് പുതിയ ആവശ്യം. കുട്ടികളുടെ പാസ്പോര്‍ട്ടിന് കുടിയേറ്റ പദവി രേഖകള്‍ ആവശ്യപ്പെടുന്ന നീക്കം ഇതാദ്യമാണ്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും ശത്രുരാജ്യങ്ങളിലുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും…
ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും…
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി
ഇറാനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദര്‍ അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്‍ക്ക്, ചബഹാര്‍, ജാസ്‌ക്, സിരിക് എന്നിവിടങ്ങളില്‍ കനത്ത സ്‌ഫോടനങ്ങളുണ്ടായി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഒരു കുട്ടി ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതിലും വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കിയെന്നാണ് ഇറാന്റെ ഐആര്‍ജിസിയുടെ അവകാശവാദം. ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ അറിയിച്ചു….
ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി; ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം
ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. ആക്രമണങ്ങള്‍ ഐആര്‍ജിസിയെ ലക്ഷ്യമിട്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന് അമേരിക്ക വ്യക്തമാക്കി. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. ഇറാനിലെ ലാറക് ദ്വീപിലേക്ക് അമേരിക്ക നടത്തിയ ആക്രമണവും ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് നടത്തിയ പ്രത്യാക്രമണവും സ്ഥിതിഗതികള്‍ വഷളാക്കി. ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ പ്രസ്താവനയ്ക്കു…
ഹോര്‍മുസ് കടലിടുക്കില്‍ ഒമാന് സമീപം എണ്ണ ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം
ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഒമാനി പട്ടണമായ ഖസബിന് ഏകദേശം 30 കിലോമീറ്റര്‍ കിഴക്കാണ് അപകടമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇക്കഴിഞ്ഞ 25-ാം തിയതി കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ…




